വ്യാജപ്രചാരണങ്ങള്‍: മറുപടിയുമായി ഉപ്പും മുളകും താരം | filmibeat Malayalam

2017-12-05 5


Uppum Mulakum Fame Nisha Sarangh On Fake News

മലയാളത്തിലെ മികച്ച സീരിയലുകളുടെ ഗണത്തിലാണ് ഉപ്പും മുളകിൻറെയും സ്ഥാനം. കണ്ണീർ സീരിയലുകളുടെ ഇടയിലേക്ക് ഫാമിലി റിയലിസ്റ്റിക് കഥയുമായി എത്തിയ ഉപ്പും മുളകും മാത്രമല്ല, അതിലെ കഥാപാത്രങ്ങളും ഹിറ്റായി. സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് പരമ്പരയിലെ താരങ്ങളെ പ്രേക്ഷകർ സ്വകരിച്ചത്. ഉപ്പും മുളകിലെ അമ്മ കഥാപാത്രമാണ് നിഷാ സാരംഗ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി അവരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിഷ വിവാഹിതയല്ലെന്നും ലിവിങ് ടുഗതർ ആണെന്നുമായിരുന്നു ആരോപണങ്ങള്‍. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അവർ. താൻ വിവാഹതിയായിരുന്നുവെന്നും ഒത്തുപോകാൻ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ വിവാഹ ബന്ധം വേർപെടുത്തിയെന്നും അവർ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിഞ്ഞുള്ള വിവാഹമായിരുന്നു. എന്നാല്‍‌ ഒത്തുപോകാൻ വന്നതോടെയാണ് വേർപിരിഞ്ഞത്.